Hivision Channel

ആറളം ഗവ.ഹോമിയോ ഡിസ്പന്‍സറി സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തു

ആറളം: ഗവ.ഹോമിയോ ഡിസ്പന്‍സറി സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തു.ഹോമിയോപ്പതി വകുപ്പ് തയ്യാറാക്കിയ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ആറളം ഗവ. ഹോമിയോ ഡിസ്പന്‍സറി സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തത്.AHIMS 2 സോഫ്റ്റ് വെയര്‍ ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിര്‍വ്വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി ജി മനോജ് കുമാര്‍,ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍,പൊതു ജനങ്ങളും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു. ഇനി മുതല്‍ ഒ.പി രജിസ്ട്രേഷന്‍,പരിശോധന വിവരങ്ങള്‍, മരുന്ന് വിതരണം ,പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ , ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം കടലാസ് രഹിത സേവനമായി ഈ സ്ഥാപനത്തില്‍ ലഭ്യമാവും.

Leave a Comment

Your email address will not be published. Required fields are marked *