Hivision Channel

സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന.ഓപ്പറേഷന്‍ ബ്ലൂ പ്രിന്റ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിലെ കാലതാമസവും, കെട്ടിട നമ്പര്‍ നല്‍കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് വിജിലന്‍സ് അറിയിച്ചു.

വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരത്തെടുത്ത 57 ഗ്രാമപഞ്ചായത്തുകളില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകള്‍ വീതവും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിത്തല 4 ഗ്രാമപഞ്ചായത്തുകള്‍ വീതവും, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 3 ഗ്രാമപഞ്ചായത്തുകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്

Leave a Comment

Your email address will not be published. Required fields are marked *