Hivision Channel

നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ മാന്നാറില്‍ നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാര്‍ ആണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വീട്ടുകാര്‍ പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുന്‍ തൂങ്ങിമരിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മകന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *