Hivision Channel

എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 17 പേര്‍ക്ക് പരിക്കേറ്റു

കോട്ടയം എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 17 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക കോലാറില്‍ നിന്നുള്ള അയ്യപ്പക്തരുടെ വാഹനമാണ് മറിഞ്ഞത്. നിലവില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. 43 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *