Hivision Channel

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം നാളെ നടക്കും

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം നാളെ നടക്കും. കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.

ഇന്നലെ രാത്രി 10 മണിയോടെയാണ് കൊല്ലം ബെന്‍സിയര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിന്‍. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.

1978ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകന്‍, ചന്ദ്രകുമാറിന്റെ അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *