Hivision Channel

മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടി വച്ചു

12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ശ്രമം വിജയകരമായി എന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന.

വവാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്റെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും വാഴത്തോടത്തില്‍ തുടരുകയാണ്. ആനയെ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്. വാഹനത്തില്‍ കയറ്റാന്‍ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേക്ക് നൂറു മീറ്റര്‍ ദൂരം നടത്തേണ്ടിവരും.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല.

Leave a Comment

Your email address will not be published. Required fields are marked *