Hivision Channel

മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു

വയനാട് മാനന്തവാടിയില്‍ ഇന്നലെ മയക്കുവെടി വെച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ബന്തിപ്പൂര്‍ വച്ചാണ് കാട്ടാന ചരിഞ്ഞത്. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കര്‍ണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പന്‍ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം.

പോസ്റ്റ്‌മോര്‍ട്ടം കേരളവും കര്‍ണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും.

17 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കര്‍ണാടകയിലെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *