Hivision Channel

മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി ടെക്നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോടെക്നോളജി ടെക്നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.

കോട്ടയത്തുള്ള എന്‍.ഐ.ആര്‍.ടി.യില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന കോഴ്സിന്റെ കാലാവധി മൂന്നുമാസമാണ്. ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കെല്ലാം അപേക്ഷിക്കാം.

എക്സ്ട്രാക്ഷന്‍ ഓഫ് ന്യൂക്ലിക് ആസിഡ്സ് (ഡി.എന്‍.എ., ആര്‍.എന്‍.എ.), ജീന്‍ ക്ലോണിങ്, ജീന്‍ സീക്വന്‍സിങ്, ജീന്‍ എക്‌സ്പ്രഷന്‍, ഡിവലപ്മെന്റ് ഓഫ് ട്രാന്‍സ്ജെനിക്‌സ് എന്നിങ്ങനെ അവശ്യം വേണ്ട മോളിക്യുലാര്‍ ടെക്നിക്കുകളില്‍ പ്രായോഗികപരിചയം നല്‍കുകയാണ് കോഴിസന്റെ ലക്ഷ്യം.

അവസാന തീയതി മാര്‍ച്ച് 15. വിവരങ്ങള്‍ക്ക് 9447710405: training@rubberboard.org.in

Leave a Comment

Your email address will not be published. Required fields are marked *