Hivision Channel

വയനാട്ടില്‍ കടുവ കൊന്ന പശുവിന്റെ ജഡവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്ടില്‍ കെണിച്ചിറയില്‍ കടുവ ആക്രമണം. പുല്‍പ്പള്ളി 56ല്‍ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നില്‍ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്.കടുവ കൊന്ന പശുവിന്റെ ജഡവുമായി നാട്ടുകാര്‍ പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ചു. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked *