Hivision Channel

പൊതു പരീക്ഷ വിജയികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് സ്‌കോളര്‍ഷിപ്പ്

സമസ്ത പൊതു പരീക്ഷയില്‍ പ്ലസ് ടൂ പരീക്ഷയില്‍ പുന്നാട് റിയാസുല്‍ ഹിക്കം മദ്രസയില്‍ നിന്നും വിജയിക്കുന്നവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് പുന്നാട് ശാഖ കെ റുഖിയ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് തുകയും പ്രശസ്തി പത്രവും വിതരണം ചെയ്യും. ഈ വര്‍ഷം മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രഖ്യാപന പരിപാടി സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്തു. കെ ഫായിസ് മാസ്റ്റര്‍ അധ്യക്ഷനായി.എസ്.കെ.എസ്.എസ് എഫ് വിദ്യാഭ്യാസ വിങ് ട്രെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹല്ല് ഖത്തീബ് ഉമര്‍ മുഖ്താര്‍ ഹുദവി,കെ വി മായന്‍ ഹാജി, പി.വി.സി മായന്‍ ഹാജി, നഗരസഭ കൗണ്‍സിലര്‍ പി.വി സമീര്‍,എസ് നൂറുദ്ദീന്‍, സി.എ ലത്തീഫ്, എം പി മുഹമ്മദ്, ഷറഫുദ്ദീന്‍ മൗലവി, എം.പി സലീം, കെ.വി മുനീര്‍,കെ ഷാക്കിര്‍ സംബന്ധിച്ചു

Leave a Comment

Your email address will not be published. Required fields are marked *