Hivision Channel

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെയുണ്ടായ ആക്രമണം; കേസെടുത്ത് റെയില്‍വേ പൊലീസ്

ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതില്‍ കേസെടുത്ത് റെയില്‍വേ പൊലീസ്. ടിടിഇ ജെയ്‌സണ്‍ തോമസിന്റെ പരാതിയില്‍ എറണാകുളം റെയില്‍വേ പൊലീസാണ് കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാല്‍ കേസ് തിരുവന്തപുരം റെയില്‍വേ പൊലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയില്‍വേ പൊലീസിന് കൈമാറും.

ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് ടിടിഇക്ക് നേരെ ആക്രമണമുണ്ടായത്. ട്രെയിന്‍ പുറപ്പെട്ട ഉടനായിരുന്നു ആക്രമണം. ടിടിഇയുടെ കണ്ണിന് സമീപം പ്രതി മാന്തുകയായിരുന്നു. ആക്രണത്തിന് പിന്നാലെ ഭിക്ഷക്കാരന്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *