Hivision Channel

മനുഷ്യ ജീവനാണ് വലുത്; ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്‌കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്‍മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്‌കരണത്തില്‍ നിന്നും പിന്മാറ്റം കോടതി പറഞ്ഞാല്‍ മാത്രം. മനുഷ്യ ജീവനാണ് വലുത്.

നാല് മിനിറ്റ് കൊണ്ട് ലൈസന്‍സ് നല്‍കണമെന്ന് കോടതി പറഞ്ഞാല്‍ അനുസരിക്കും. ഇക്കാര്യത്തില്‍ ഈഗോ ഇല്ല. മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്‍കല്‍. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയില്‍ പ്രത്യേക ലൈസന്‍സില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാനങ്ങളില്‍ ഗതാഗതകമ്മീഷണര്‍ ഇതേവരെ സര്‍ക്കുലര്‍ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *