പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാള്‍ സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാര്‍ഥന്‍ കേസിലെ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ആകെ 21 പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.