കേളകം:വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകത്ത് പ്രകടനവും ധര്‍ണയും നടത്തി. സി ഐ ടി യു ഏരിയ വൈസ് പ്രസിഡണ്ട് ടി.വിജയന് ഉദ്ഘാടനം ചെയ്തു. യുണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായി. സി പി ഐ എം കേളകം ലോക്കല്‍ സെക്രട്ടറി കെ പി ഷാജി, തൊഴിലുറപ്പ് തൊഴിലാളി യൂണിയന് പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജൂ ,ലീലാമ്മ ജോണി എന്നിവര്‍ സംസാരിച്ചു.