തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ 17ന് തീരുമാനമെടുക്കും.