Hivision Channel

സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കിൻ്റെ ആദ്യ പരിശോധന പൂർത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കിൻ്റെ ആദ്യ പരിശോധന വെള്ളിയാഴ്ച കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയായി. ചെലവ് നിരീക്ഷക ആരുഷി ശർമ്മയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന 12 സ്ഥാനാർഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റർ, വൗച്ചർ, രസീത് എന്നിവ ഹാജരാക്കി. മൊത്തം മൂന്നു പരിശോധനകളാണ് നടക്കുന്നത്. രണ്ടാമത്തെ പരിശോധന ഏപ്രിൽ 19 ന് നടക്കും. അവസാന പരിശോധന ഈ മാസം 24 നാണ്. ആദ്യ പരിശോധനയിൽ, ചില സ്ഥാനാർഥികളുടെ രജിസ്റ്ററിലെ ചെലവുകൾ ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററുമായി താരതമ്യം ചെയ്തപ്പോൾ ചെറിയ വ്യത്യാസങ്ങൾ കാണുകയും അത് ശരിയാക്കി സമർപ്പിക്കുവാൻ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു എന്ന് ആരുഷി ശർമ്മ അറിയിച്ചു. സ്ഥാനാർഥികളോട് അവരുടെ ദൈനം ദിന ചെലവുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തുവാനും അതിൻ്റെ പകർപ്പ് ഒപ്പ് വെച്ച് സൂക്ഷിക്കാനും നിരീക്ഷക നിർദ്ദേശിച്ചു.വരണാധികാരിയുടെ ഓഫീസിൽ നിന്നും സ്ഥാനാർഥികളുടെ ചെലവ് രജിസ്റ്ററിൻ്റെ പകർപ്പ് പേജ് ഒന്നിന് ഒരു രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ് എന്ന് ആരുഷി ശർമ്മ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *