Hivision Channel

കോഴിക്കോട് വോട്ട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തി നശിച്ചു

കോഴിക്കോട് വോട്ട് ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടന്‍ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാര്‍ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കേറാണ് കത്തി നശിച്ചത്.

കക്കാടംപൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകും വഴിയായിരുന്നു അപകടം. കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടയുടനേ കാറിലുണ്ടായിരുന്ന ജോണും കുടുംബവും ഇറങ്ങിയതോടെ വന്‍ അപകടമാണ് ഒഴിവായത്. പിന്നാലെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *