Hivision Channel

കോഴിഫാമില്‍ അഗ്‌നിബാധ;3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

പാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്‌നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയില്‍ വെന്തുരുകി ചത്തത്. അരിയൂര്‍ ഫൈസല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്‌നിബാധ ഉണ്ടായത്. കോഴിഫാമില്‍ തകര ഷീറ്റിന് താഴെയായി തെങ്ങിന്‍ പട്ടയും കവുങ്ങിന്‍ പട്ടയും സീലിംഗ് അടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. വയറിങ് കത്തിയതിനെ തുടര്‍ന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിന്‍ പട്ടയും കവുങ്ങിന്‍ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാല്‍ തൊഴിലാളികള്‍ ആരും ഫാമില്‍ ഇല്ലായിരുന്നു. ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *