Hivision Channel

അക്ഷയ തൃതീയ ദിനത്തിൽ രണ്ടാംവട്ടവും സ്വർണവില ഉയർന്നു; ഉപഭോക്താക്കൾക്ക് തിരിച്ചടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ പവന് 360 രൂപ കൂടിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില വർധിച്ചത്. വീണ്ടും 320 രൂപയുടെ വില വർധനവാണ് ഉണ്ടായത്. അക്ഷയ തൃതീയ ദിനത്തിൽ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആകെ ഇന്ന് പവന് വർധിച്ചത് 680  രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53600 രൂപയാണ്. 

അക്ഷയതൃതീയ ആയതിനാൽ രാവിലെ 7 30ന് സ്വർണ്ണ വ്യാപാരശാലകൾ  തുറന്നിട്ടുണ്ട്. ആ സമയത്തെ  വിലനിലവാരം അനുസരിച്ചാണ് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 6660 രൂപയും പവന് 360 രൂപ വർദ്ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചത്. രാവിലെ 9 30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ അവൈലബിൾ മാർക്കറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർദ്ധനവ് കൂടി ഉണ്ടായി. അന്താരാഷ്ട്ര സ്വർണ്ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി.

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 2 രൂപ വർധിച്ച് 90  രൂപയായി.  ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 
 
മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ

Leave a Comment

Your email address will not be published. Required fields are marked *