Hivision Channel

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്‌സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥി എറണാകുളം ചെല്ലാനം മാവുങ്കല്‍പറമ്പ് ശിവദാസിന്റെ മകന്‍ അനുരൂപ് (21) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനുരൂപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *