മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാള്‍.ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. 1947 മെയ് 24നാണ് യഥാര്‍ത്ഥ ജന്മദിനം എന്ന് പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.