ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. 25 വര്‍ഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് വിധി. എന്നാല്‍ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു.
ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും സുഹൃത്തുക്കളുമായ നിനോ മാത്യുവും അനു ശാന്തിയും ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയെന്നാണ് കേസ്. അനു ശാന്തിയുടെ നാലുവയസ്സുള്ള മകള്‍ സ്വാസ്തിക, ഭര്‍ത്താവിന്റെ അമ്മ ഓമന (58) എന്നിവരാണ് കൊല്ലപ്പെട്ടത്. അനു ശാന്തിയുടെ ഭര്‍ത്താവിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി കണ്ടായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചത്. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി ഇളവുവരുത്തിയത്. എന്നാല്‍ 25 വര്‍ഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെക്കുകയും ചെയ്തു.