Hivision Channel

ആദ്യമായി സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം; എം.അനുസൂയ ഇനി മിസ്റ്റര്‍ എം.അനുകതിര്‍

ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ചു കേന്ദ്ര സര്‍ക്കാര്‍.
മുതിര്‍ന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഓഫീസറുടെ ഔദ്യോഗിക രേഖകളില്‍ പേരും ലിംഗഭേദവും മാറ്റാനുള്ള അപേക്ഷ അംഗീകരിച്ചു. ധനമന്ത്രാലയത്തിന്റെതാണ് ചരിത്ര പരമായ തീരുമാനം.

ഹൈദരാബാദ് കസ്റ്റംസ് എക്സൈസ് ആന്‍ഡ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസില്‍ ജോയിന്റ് കമ്മീഷണറര്‍ എം അനുസൂയക്കാണ് അനുമതി ലഭിച്ചത്.
പേര് എം അനുകതിര്‍ സൂര്യ എന്നും ലിംഗഭേദം സ്ത്രീയില്‍ നിന്ന് പുരുഷനെന്നും മാറ്റി.

വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടില്‍ വലിയളവില്‍ മാറ്റം കൊണ്ടുവരാന്‍ ഈ നടപടിക്ക് കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *