പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. ബാച്ചുകള്‍ അനുവദിച്ചതോടു കൂടി പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ 120 അധിക ബാച്ചുകളും കാസര്‍ഗോഡ് ജില്ലയില്‍ 18 സ്‌കൂളുകളില്‍ 18 താല്‍ക്കാലിക ബാച്ചും അനുവദിച്ചു. താല്‍ക്കാലിക ബാച്ച് അനുവദിക്കുന്നതില്‍ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും അനുവദിച്ചു.