വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാള്‍ ജയില്‍ തുടരും. സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയത് കൊണ്ട് ഇതില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചന സാധ്യമാകൂ.