Hivision Channel

ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ മന്ത്രി കേരളത്തില്‍ അറസ്റ്റില്‍; നടപടി 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസില്‍

ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുന്‍ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.

തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്‌കറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്‌കര്‍.

Leave a Comment

Your email address will not be published. Required fields are marked *