മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു.പൊന്നാനിയിലും നിലമ്പൂരിലുമായി നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.രോഗം ബാധിച്ച മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍.
മലമ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.രാത്രിയില്‍ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.