ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.
അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു.