Hivision Channel

സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോയി കോക്കാട്ടിന് സ്വര്‍ണം ഉള്‍പ്പെടെ 4 മെഡല്‍

പേരാവൂര്‍:തൃശൂര്‍ വിമല കോളേജ് ഇന്റര്‍ നാഷണല്‍ അക്വാറ്റിക്‌സ് അക്കാഡമിയില്‍ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ 4 മെഡല്‍ നേടി തെറ്റുവഴി സ്വദേശി ജോയി കോക്കാട്ട്.100 മീറ്ററില്‍ സ്വര്‍ണം, 50 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്ററില്‍ വെള്ളി മെഡലും നേടിയാണ് ജോയി കോക്കാട്ട് നാടിന് അഭിമാനമായി മാറിയത്. കഴിഞ്ഞ 3 വര്‍ഷമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജോയി 10 മെഡല്‍ സംസ്ഥാന തലത്തില്‍ ഇതുവരെ നേടിയിട്ടുണ്ട്.നവംബര്‍ 22,23 ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.തെറ്റുവഴി അടിച്ചുറ്റിപാറയിലെ കോക്കാട്ട് കെ കെ ചാക്കോ, മറിയം ചാക്കോ ദമ്പതികളുടെ മകന്‍ ആണ് ജോയി.റെജി ജോയി ആണ് ഭാര്യ. അമല്‍ ജോയി, അനില്‍ ജോയി, അലീന ജോയി എന്നിവര്‍ മക്കള്‍ ആണ്.

Leave a Comment

Your email address will not be published. Required fields are marked *