ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂര്‍ണ്ണമായും ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇന്റര്‍നെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ കേള്‍ക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയില്‍ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ഉടന്‍ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്കുക.
24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക സെഗ്മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും.