കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, ഫോണ്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം.
ഓരോ വര്‍ഷവും കലണ്ടര്‍ പ്രത്യേകം തയ്യാറാക്കുന്നതിന് പകരം ശേഖരിക്കുന്ന വിവരങ്ങള്‍ എല്ലാ വര്‍ഷവും തീയതി അടക്കമുള്ളവ ഉറപ്പ് വരുത്തിയതിനു ശേഷം കലണ്ടറില്‍ ലഭ്യമാകും എന്നതാണ് സവിശേഷത. കലണ്ടറിലുള്ള വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പുതുക്കാവുന്ന തരത്തിലാണ് സജീകരിക്കുന്നത്. ആവശ്യക്കാര്‍ക്ക് പെട്ടെന്ന് ലഭ്യമാക്കുന്നതിന് വേണ്ടി താലൂക്ക് അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ കാവുകളുടെ ഫോട്ടോ, വിവിധ തെയ്യങ്ങളുടെ ഫോട്ടോ, വീഡിയോ ഉള്‍പ്പെടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി കലണ്ടര്‍ വിപുലമാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.
തെയ്യം സംബന്ധിച്ച് പുതിയതായി വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരം, തെയ്യം നടക്കുന്ന സമയം, കാവിന്റെ ലൊക്കേഷന്‍, കാവ് ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ അടങ്ങിയ വിവരങ്ങള്‍ 8330858604 എന്ന നമ്പറില്‍ വാട്ട്സാപ്പ് ചെയ്യുകയോ theyyam@dtpckannur.com എന്ന മെയിലില്‍ അയക്കുകയോ ചെയ്യാം. ഒരു കാവിന്റെ പരമാവധി മൂന്ന് നമ്പറുകള്‍ വരെ വെബ്സൈറ്റില്‍ ചേര്‍ക്കാനായി നല്‍കാവുന്നതാണ്. ഡിറ്റിപിസി ഓഫീസില്‍ നേരിട്ടും വിവരങ്ങള്‍ നല്‍കാം. ഫോണ്‍: 04972 706336, 2960336.