പേരാവൂര്‍:റേഡിയോളജി ദിനത്തോടനുബന്ധിച്ച് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ റേഡിയേഷന്‍ ബോധവത്കരണ സെമിനാര്‍ നടത്തി.ആശുപത്രി സുപ്രണ്ട് ഡോ.എ കെ സഹീന ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സര്‍ജന്‍ ഡോ.അശ്വിന്‍ എച്ച് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഷമീം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സീനിയര്‍ റേഡിയോഗ്രാഫര്‍ ഒ.പി. ബലഭദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. റേഡിയോ ഗ്രാഫര്‍ കെ അനിത,അഞ്ജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.