ഇരിട്ടി:യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ,റീജിയന്‍ മൂന്നിലെ ഡിസ്ട്രിക്ട് മൂന്നിന്റെ ഒന്നാമത്തെ ഡിസ്ട്രിക്ട് കൗണ്‍സില്‍ യോഗം തളിപ്പറമ്പ് റമീസ് റെസിഡന്‍സിയില്‍ വച്ച് നടന്നു.ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ എം സ്‌കറിയാച്ചന്‍ ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ വി പ്രശാന്ത് അധ്യക്ഷനായി.ഡിസ്ട്രിക്ട് മൂന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഡിസ്ട്രിക്ട് ബുള്ളറ്റിന്‍ എഡിറ്റര്‍ രഞ്ജിത്ത് രാഘവന്‍ നിര്‍വഹിച്ചു.ക്ലബ്ബിന്റെ സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ പ്രിയ ഗോപാലും, യുവാക്കളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് കെവിന്‍ ബെന്നിയും സംസാരിച്ചു.ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാര്‍ സി വി ,ഡിസ്ട്രിക്ട് ട്രഷറര്‍ ബിജു ഫ്രാന്‍സിസ് ,ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ സി വി ഹരിദാസന്‍, റീജണല്‍ കോഡിനേറ്റര്‍ അഡ്വക്കറ്റ് എം കെ വേണുഗോപാല്‍, ഡിസ്ട്രിക്ട് സെനെറ്റര്‍ എം ടി പ്രകാശന്‍,ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.ഡിസ്ട്രിക്ട് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്കുള്ള ഉപഹാരം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ വി പ്രശാന്ത് നല്‍കി.ഡിസ്ട്രിക്ട് മൂന്നിലെ 20 ക്ലബ്ബുകളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.