ഇരിട്ടി:കെഎല്‍ജിഎസ്എ ഇരിട്ടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇരിട്ടി വ്യാപാര ഭവനില്‍ വെച്ച് ചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് രാജീവന്‍ കെ.വി യുടെ അധ്യക്ഷതയില്‍ ഇരിട്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബല്‍ക്കീസ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ പി മുഖ്യ ഭാഷണം നടത്തി .ജനപ്രതിനിധികളായ ശശിധരന്‍ , റഷീദ് , ബഷീര്‍ , അബ്ദുള്‍ ഖാദര്‍ , സമീര്‍ പുന്നാട് , ഇന്ദുമതി , ഷെരീഫ , സാജിത ,സ്റ്റേറ്റ് മെമ്പര്‍ നിഷാജ് , ജില്ലാ പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍ , പത്മരാജ് , ഐഎന്‍ടിയുസിസംസ്ഥാന നേതാവ് പി.പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
6 വകുപ്പുകള്‍ ഏകീകരിച്ച് പൊതു സര്‍വ്വീസാക്കിയത് പുന: പരിശോധിക്കുക, അന്യായമായ സ്ഥലം മാറ്റം ഒഴിവാക്കുക , ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി അനുവദിക്കുക , ക്ലീന്‍ സിറ്റി മാനേജര്‍ പുനര്‍നാമകരണം പരിശോധിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ യൂണിറ്റ് പ്രമേയം അവതരിപ്പിച്ചു .
2024 -25 വര്‍ഷത്തെ പുതിയ ഭാരവാഹികളായി കെ.വി രാജീവന്‍ പ്രസിഡന്റ് , വിഷ്ണു കെ സെക്രട്ടറി , സബിത ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു . യൂണിറ്റില്‍ നിന്ന് പഞ്ചായത്തിലേക്ക് സ്ഥലം മാറി പോകുന്ന യൂണിറ്റ് അംഗങ്ങളായ അങ്കിത , ജിജി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി