Hivision Channel

നിര്‍ദ്ധനരായ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം

ഇരിട്ടി:നിര്‍ദ്ധനരായ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി (FDGT) റഗുലര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം.
ഇരിട്ടി പ്രവാസി എഡ്യുക്കേഷന്‍ സെന്ററും ഹൈവിഷന്‍ ചാനലും കൈകോര്‍ത്താണ് സൗജന്യ കോഴ്‌സിന് അവസരം ഒരുക്കുന്നത്.

ഇരിട്ടി പ്രവാസി എഡ്യുക്കേഷന്‍ സെന്ററിന്റെ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹൈവിഷന്‍ ചാനലുമായി സഹകരിച്ച് നിര്‍ദ്ധനരായ 5 വിദ്യാര്‍ത്ഥിനികളെ കേരള സര്‍ക്കാര്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്‌നോളജി (FDGT) റഗുലര്‍ കോഴ്‌സ് സൗജന്യമായി പഠിപ്പിക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ എസ്എസ്എല്‍സി ബുക്ക്, ടിസി എന്നിവ സഹിതം നവംബര്‍ 18നു മുന്‍പായി സ്ഥാപനവുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8848 656865 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *