കണ്ണൂര്‍ : തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജിംനസ്റ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ പതിനേഴ് സ്വര്‍ണ്ണവും പതിനൊന്നു വെള്ളിയും ആറ് വെങ്കലവും നേടി രണ്ടാം സ്ഥാനക്കാരായി കണ്ണൂര്‍ ജില്ലാ ജിമ്നസ്റ്റിക്സ് ടീം. തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്തെത്തി.
ആര്‍ട്ടിസ്റ്റിക്സ് ജിമ്നസ്റ്റിക്സ് വനിതാ വിഭാഗത്തില്‍ കണ്ണൂരിന്റെ അമാനി ദില്‍ഷാദ് സ്വര്‍ണ്ണമെഡല്‍ നേടി ഓവറോള്‍ ചാമ്പ്യനായി. കണ്ണൂര്‍ തളിപ്പറമ്പിലെ മുഹമ്മദ് ദില്‍ഷാദ് – റെയ്ഹാന അബ്ദുര്‍ റഹ്മാന് ദമ്പതികളുടെ മകളാണ്.അരുണ്‍ കുമാര്‍ ആണ് അമാനിയുടെ പരിശീലകന്.