Hivision Channel

കസ്റ്റഡിയിലെടുത്തയാളെ മര്‍ദിക്കുന്നത് പൊലീസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; ഹൈക്കോടതി

കസ്റ്റഡിയില്‍ എടുത്തയാളെ മര്‍ദിക്കുന്നത് പൊലീസിന്റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡി മര്‍ദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി തളളിയ സിംഗിള്‍ ബെഞ്ച് കേസെടുക്കാനുളള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂര്‍ എസ് ഐ സി അലവിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *