കേളകം:കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ അമരക്കാര്‍. രുപത പ്രസിഡന്റായി ദ്വാരക ഇടവകാംഗമായ ബിബിന്‍ പിലാപ്പള്ളിലും, ജനറല്‍ സെക്രട്ടറിയായി ചുങ്കക്കുന്ന് മേഖലയിലെ വെള്ളൂന്നി പ്രേവിഡന്‍സ് ഇടവകാംഗമായ വിമല്‍ കൊച്ചുപുരയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന കെ.സി. വൈ. എം മാനന്തവാടി രൂപത വാര്‍ഷിക സെനറ്റ് സമ്മേളനത്തിലാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.