
ഇരിട്ടി:ലൈബ്രറി കൗണ്‍സില്‍ പടിയൂര്‍ നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ മുഴുവന്‍ ഗ്രന്ഥശാല ഭാരവാഹികള്‍ക്കും ലൈബ്രേറിയന്മാര്‍ക്കുമായി നവീന ഗ്രന്ഥശാലകള്‍ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പടിയൂര്‍ പൊതുജന വായനശാലയില്‍ നടന്ന ശില്പശാല പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. വിജയന്‍ ഗ്രന്ഥശാല നിര്‍വഹണം എന്ന വിഷയത്തിലും താലൂക്ക് സെക്രട്ടറി പി.കെ. രഞ്ജിത്ത് കമല്‍ പുതിയ കാലം പുതിയ ഗ്രന്ഥാലയം എന്ന വിഷയത്തിലും ക്ലാസെടുത്തു.
നേതൃ സമിതി കണ്‍വീനര്‍ ഡോ. എ ബൈജു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ രാഘവന്‍, നേതൃസമിതി ചെയര്‍മാന്‍ കെ മണി എന്നിവര്‍ സംസാരിച്ചു.