Hivision Channel

പ്ലസ് വണ്‍ പ്രവേശനം; തിരുത്തലുകള്‍ ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ

പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്മെന്റ് പരിശോധിക്കാനും തിരുത്താനും ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ സമയം ലഭിക്കും. 24-നാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ജൂണ്‍ രണ്ടിനു പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18-ന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്‍കിയ വിവരങ്ങളില്‍ പേരു മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ.

വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിനു കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.

സ്‌പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനു വ്യാഴാഴ്ചവരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്മെന്റ്. എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 10 മുതലാണു പ്രവേശനം.

പട്ടികവര്‍ഗ, പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 20 മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടിയും ഏകജാലകം വഴിയാണ്. ട്രയല്‍ അലോട്മെന്റ് ഇന്ന് വൈകുന്നേരം അഞ്ചുവരെ പരിശോധിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്മെന്റ്.

Leave a Comment

Your email address will not be published. Required fields are marked *