
ചെമ്പേരി:യംഗ് മൈന്റ്‌സ് ക്ലബ് ഓഫ് ചെമ്പേരി ടൗണ്‍ ഡോക്ടേര്‍സ് ദിനത്തോടനുബന്ധിച്ച് ചെമ്പേരി ടൗണിലെ ഡോക്ടര്‍ സ്റ്റെമിന്‍,ഡോക്ടര്‍ ആന്റണി എന്നീ ഡോക്ടര്‍മാരെ ആദരിച്ചു.യംഗ് മൈന്റസ് ക്ലബ് ഒഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് സാജു മണ്ടപത്തില്‍ ഡോക്ടര്‍മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങില്‍ ക്ലബ് സെക്രട്ടറി ജിജോ വേലിക്കകത്ത്, ട്രഷര്‍ റോയി മുണ്ടക്കല്‍, ഏരുവേശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയില്‍, ക്ലബ് അംഗങ്ങളായ അനീഷ് തോണക്കര, സുജ അനീഷ്, സെബിന്‍ ഇളയാനിത്തോട്ടം, സോയിച്ചന്‍ കുളത്തറ, അനീഷ്,ആരോണ്‍,പ്രകാശ് ജോണ്‍,റോയി മെഡിക്കല്‍,ടോണി ജോസഫ്, ജെയ്‌സണ്‍ നെല്ലിക്കാത്തടം എന്നിവര്‍ സംസാരിച്ചു.
ചാറ്റേഡ് അകൗണ്ടന്‍സ് ഡേയുടെ ഭാഗമായി ചെമ്പേരിയിലെ സീനിയര്‍
അകൗണ്ടന്റ് പി ഡി തോമസിനെ യംഗ് മൈന്റ്‌സ് ക്ലബ് പ്രസിഡന്റ് സാജു മണ്ടപത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.














