
ഇടുക്കി ജില്ലയിലെ മതമ്പയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (50) കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിന്റെ മകനും ഉണ്ടായിരുന്നു. എന്നാല്‍ കാട്ടാനയെ കണ്ടപ്പോള്‍ മകന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടന്‍തന്നെ മുണ്ടക്കയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു.














