Hivision Channel

ഫൊറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.

കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകള്‍ക്കു തുമ്പുണ്ടാക്കിയ ഫൊറന്‍സിക് സര്‍ജന്‍മാരില്‍ ഒരാളാണ് ഡോ. ഷേര്‍ളി വാസു. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *