
കണ്ണൂരില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇയാള്‍ ആശുപത്രിയിലെ കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.














