Hivision Channel

രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി

23 കാരിയെ ബലാത്സം?ഗം ചെയ്‌തെന്ന രണ്ടാമത്തെ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി അറസ്റ്റ് തടഞ്ഞില്ല. പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കണം. എട്ടാം തീയതി പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി അറിയിച്ചു. ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ കേസില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്.

ആദ്യ ബലാത്സംഗ കേസില്‍ മാത്രമാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാമത്തെ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല. രണ്ടാം കേസില്‍ അറസ്റ്റിനായുള്ള നീക്കം പൊലീസ് നടത്തുന്നുവെന്ന് ആരോപിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *