
യാത്രയില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ വരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റര്‍ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവര്‍ പവര്‍ കാറുകളും എട്ട് പാസഞ്ചര്‍ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജന്‍ പവര്‍ ട്രെയിനില്‍.
2500 ഓളം യാത്രക്കാര്‍ക്ക് യാത്രചെയ്യാനാകുന്ന ട്രെയിന്‍ കാര്‍ബണ്‍ഡൈ ഒക്‌സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയില്‍വേ ജംഗ്ഷനില്‍ 2,000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച 120 കോടി രൂപയുടെ ഹൈഡ്രജന്‍ ഗ്യാസ് പ്ലാന്റാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്ത്യന്‍ റെയില്‍വേയും, ആര്‍ഡിഎസ്ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീന്‍ എച്ച് കമ്പനിയും കേന്ദ്രസര്‍ക്കാരിന് സംയുക്തമായി റിപ്പോര്‍ട്ട് നല്‍കും.
പരമ്പരാഗത ഡീസല്‍ എഞ്ചിനുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യം വച്ചാണ് ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജന്‍ ട്രെയിനുകള്‍ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.














