Hivision Channel

കിംസ് ശ്രീചന്ദില്‍ സ്‌പോര്‍ട്‌സ് ഇന്‍ജ്വറി ക്ലിനിക്; ഞായറാഴ്ച കായിക മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: കിംസ് ശ്രീചന്ദ് ആശുപത്രി അഡോട്ട് ടീമുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഫിറ്റ് സ്റ്റാര്‍ട്ട് സ്‌പോര്‍ട്‌സ് ഇന്‍ജ്വറി ക്ലിനിക്ക് ഞായറാഴ്ച സമര്‍പ്പിക്കും. രാവിലെ 10ന് താവക്കര ബ്രോഡ്ബീന്‍ ബിസിനസ് ഹോട്ടലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ ശക്തിതെളിയിച്ച കായിക താരങ്ങളായ ഹരിത മനോഹരന്‍, ഫമാസ് ഷാനവാസ്, വി മിഥുന്‍, നിവേദ്യ, ഹൃത്വിക എന്നിവര്‍ പങ്കെടുക്കും. പരിക്കേറ്റ് കളിക്കളത്ത് നിന്ന് പിന്മാറുന്നവരുടെയടക്കം കായികസ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംസ് ശ്രീചന്ദില്‍ സ്‌പോര്‍ട്‌സ് ഇന്‍ജ്വറി ക്ലിനിക്ക് ആരംഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *