Hivision Channel

അണ്ടര്‍ 9 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്;ദേവ്ദനും ആരാധ്യയും ചാമ്പ്യന്‍മാര്‍

കണ്ണൂര്‍: ജില്ല ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെയും തലശ്ശേരി ഗവണ്‍മെന്റ് ബ്രെണ്ണന്‍ കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണുര്‍ ജില്ലയിലെ 9 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വെച്ച് നടന്നു. എ പി മഹ്റൂഫിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ല ചെസ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ വി.യു സെബാസ്റ്റ്യന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ വിഭാഗത്തില്‍ പയ്യന്നൂരിലെ ദേവ്ദന്‍ പി വിനോദും ഗേള്‍സ് വിഭാഗത്തില്‍ അഞ്ചരക്കണ്ടിയിലെ ആരാധ്യ രാജനീഷ് കൊമ്മേരിയും ചാമ്പ്യന്മാരായി.
ഓപ്പണ്‍ വിഭാഗത്തില്‍ തലശ്ശേരിയിലെ റംസാന്‍ എം രണ്ടാം സ്ഥാനവും അയാന്‍.ആര്‍.രാജേഷ് ചക്കരക്കല്‍, വിഹാന്‍ പ്രദീപ് പയ്യന്നൂര്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്തമാക്കി. ഗേള്‍സ് വിഭാഗത്തില്‍ അദ്വിക വി നന്ത്യത് പിണറായി രണ്ടാം സ്ഥാനവും ദിത്യ ലക്ഷ്മി പുതിയതെരു, അഥിതി ആര്‍ രാജേഷ് പയ്യന്നൂര്‍ എന്നിവര്‍ മൂന്ന് നാല് സ്ഥാനങ്ങളും നേടി. ഓരോ വിഭാഗത്തിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയവര്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിഥീകരിച്ചു മത്സരിക്കും.
വി. യു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ തലശ്ശേരി ബ്രണ്ണന്‍കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജെ
വാസന്തി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *