Hivision Channel

ഓണാഘോഷം സംഘടിപ്പിച്ചു

തൊണ്ടിയില്‍: മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, പായസ വിതരണം, വടംവലി മത്സരം എന്നിവയും ഓണ സദ്യയും ഒരുക്കിയിരുന്നു. പേരാവൂര്‍ സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു. പി.ടി തോമസ്, വ്യാപാരി വ്യവസായി ഓകോപന സമിതി പ്രസിഡണ്ട് എസ്തപ്പാന്‍ തട്ടില്‍, വാര്‍ഡ് മെമ്പര്‍ കെ.വി ബാബു, സി.ആര്‍.പി,എഫ് ഇന്‍സ്പെക്ടര്‍ ജോസ്, യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റ് പ്രസിഡണ്ട് ബിനോയി ജോണ്‍, മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി ഡയറക്ടര്‍ എം.സി കുട്ടിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *