പേരാവൂര്‍:പഞ്ചായത്ത് ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി 9,10,11 തീയതികളിലായി നടക്കുന്ന ബാലോത്സവത്തിന് മുന്നോടിയായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശീലനം നല്‍കി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഗംഗാധരന്‍ മാസ്റ്റര്‍, നിഷാദ് മണത്തണ, ലക്ഷ്മി ലേഖ, പ്ലാനിംഗ് ഓഫീസര്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഒരു പഞ്ചായത്തില്‍ നിന്നും 5 വീതം വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.